Saturday 4 June 2011

സിന്ദി.....

ഉണ്ണിക്കുട്ടന് കാനഡയില്‍ വെച്ച് കിട്ടിയ ഒരമ്മ....... എന്തോ ആദ്യ ക്ലാസ്സില്‍ വെച്ച് കണ്ട അന്നുമുതല്‍ എനിക്ക് ഒരമ്മയുടെ സ്നേഹം തന്ന സിന്ദി....ആ അമ്മ എന്നും എനിക്ക് കാനഡ എന്തെന്നും ഏതെന്നും മനസിലാക്കി തന്നിരുന്നു.....എന്നും തന്റെ ബാഗില്‍ എനിക്കായി കൊണ്ടുവരുന്ന ടിഫ്ഫിന്‍ ബോക്സില്‍ നിന്നും ഞാന്‍ കാനഡയുടെ പല രുചികളും അറിഞ്ഞു...പിന്നെ കാനഡയുടെ ഐസ് സ്കേറ്റില്‍ എന്റെ ഗുരുവായി മാറി എന്നെ പഠിപ്പിച്ചു  തന്നപ്പോളും ഞാന്‍ ഒരമ്മയുടെ സ്നേഹം ആസ്വദിക്കുക ആയിരുന്നു....ഒരിക്കല്‍ ഹാമില്‍ട്ടന്‍ വില്ലിംസ് കാഫേയിലെ ഒരു സായാഹ്നത്തില്‍ ആണ് ഞാന്‍ സിന്ദിയിലെ ഒരമ്മയുടെ, ഒരു അമ്മൂമ്മയുടെ  വിഷമം  അറിഞ്ഞത്.... തകര്‍ന്ന ബന്ധങ്ങള്‍ക്കിടയില്‍ എവിടെയോ നഷ്ടപ്പെട്ട് വര്‍ഷത്തില്‍ മൂന്ന് ദിനം മാത്രം തനിക്കു കിട്ടുന്ന തന്റെ സ്വന്തം കൊച്ചുമകനെ  കുറിച്ച് പറഞ്ഞപ്പോള്‍... സിന്ദിയുടെ ആ നീല കണ്ണുകള്‍ നിറയുന്നത് ഉണ്ണിക്കുട്ടന്‍ അറിഞ്ഞു.... എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാത്തത്  കൊണ്ടോ  എന്ത് പറഞ്ഞാലും ഒന്നുമാകില്ലെന്ന് അറിഞ്ഞത് കൊണ്ടോ എല്ലാം കേട്ടുകൊണ്ടിരിക്കനെ എനിക്കായുള്ളൂ... പിന്നൊരിക്കല്‍ ഒരു വര്‍ഷത്തിനു ശേഷം ആ മൂന്ന് ദിനങ്ങള്‍ക്കായി  കൊച്ചു മകന്‍ വരുനെന്ന വാര്‍ത്ത‍ എന്നോട് വന്നു പറഞ്ഞ സിന്ദിയിലെ ആ അമ്മുമ്മയുടെ സന്തോഷം ഉണ്ണിക്കുട്ടന്റെയും കണ്ണ് നിറച്ചുവോ.... പിന്നെ ആ മൂന്ന് ദിനങ്ങള്‍ എല്ലാം മറന്നു ആസ്വദിച്ച  എന്റെ സിന്ദിഅമ്മ എന്നെ വിളിച്ചു മൂന്ന് ദിനങ്ങള്‍ക്ക്‌ ശേഷം..... മദ്യ ലഹരിയുടെ ആ ആഴത്തില്‍ എന്നെ വിളിച്ചു കരഞ്ഞ ആ അമ്മയുടേ ചിതറിയ  വാക്കുകള്‍.. ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയാത്ത ആ വാക്കുകള്‍ .... പിന്നെ ഹമില്ട്ടനോട്  വിട പറഞ്ഞ ആ   ദിനത്തില്‍ ഉണ്ണികുട്ടനെ ചേര്‍ത്ത് പിടിച്ചു കരഞ്ഞ ആ അമ്മ.....എന്നെ മനസിലാക്കിച്ചു... ലോകമേതായാലും കാലമേതായാലും  അമ്മമാര്‍ക്ക് ഒന്നേ അറിയൂ എല്ലാം മറന്നു സ്നേഹിക്കാന്‍....
നന്ദി സിന്ദി  ഒരായിരം നന്ദി..... 

2 comments:

  1. ലോകമേതായാലും കാലമേതായാലും
    അമ്മമാര്‍ക്ക് ഒന്നേ അറിയൂ എല്ലാം മറന്നു സ്നേഹിക്കാന്‍....

    :)

    ReplyDelete
  2. നമ്മെ സ്നേഹിക്കാനും, നമുക്ക് സ്നേഹിക്കാനും ആരൊക്കെയോ ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് എത്രയോ ആനന്ദ ദായകമാണ്... നമ്മുടെ ഹൃദയം ദൈവത്തോടുള്ള സ്നേഹത്താല്‍ നിറയും...

    ReplyDelete