ഒരിടത്ത് ഒരിടത്തൊരു ഉണ്ണിക്കുട്ടന് ഉണ്ടായിരുന്നു. അവനു കഥകള്‍ കേള്‍ക്കാനും പറയാനും ഒരുപാടു ഇഷ്ടമായിരുന്നു...അവന് കണ്ട നാടുകളില്‍ അവന് കേട്ട കഥകള്‍ അവന്റെ മനസ്സില്‍ അങ്ങനെ കിടന്നു....അങ്ങനെ ഒരുദിവസം അവനു ബ്ലോഗ് എന്നൊരു സാധനം കിട്ടി ...അവനറിഞ്ഞു അതിലവന് ഈ കേട്ട കഥകളും കണ്ട കാര്യങ്ങളും എഴുതാന്‍ കഴിയുമെന്ന്....എന്നാല്‍ അങ്ങനെ ആകട്ടെ എന്ന് ഉണ്ണിക്കുട്ടന് തോനിയതില്‍ തെറ്റ് ഉണ്ടോ.... ഇല്ലല്ലോ എന്നാ ആ കഥകള്‍ കേള്‍ക്കാന്‍ എല്ലാരും വരണം ട്ടോ. എന്ന് ഉണ്ണിക്കുട്ടന്
Tuesday 16 October 2012
ഉണ്ണിക്കുട്ടന്: ചില്ലറ തുട്ടുകള്‍...
ഉണ്ണിക്കുട്ടന്: ചില്ലറ തുട്ടുകള്‍...: അന്നും ഊണ്മേശക്ക് മുകളില്‍ ചില്ലറ വെച്ച് കൊണ്ട് മുത്തശ്ശന് പറഞ്ഞു "ഇത് ജയദേവന് അത് അപ്പുവിന്". അക്വേറിയം വാങ്ങാന്‍ അമ്മയോട് കാശു ചോദിച്...
ചില്ലറ തുട്ടുകള്‍...
അന്നും ഊണ്മേശക്ക് മുകളില്‍ ചില്ലറ വെച്ച് കൊണ്ട് മുത്തശ്ശന് പറഞ്ഞു "ഇത് ജയദേവന് അത് അപ്പുവിന്".
അക്വേറിയം വാങ്ങാന്‍ അമ്മയോട് കാശു ചോദിച്ചതും അതൊന്നും മുത്തശ്ശന് ഇഷ്ടമാവില്ല എന്നാ അമ്മയുടെ മറുപടി ഒന്നുമല്ലാതാക്കി കൊണ്ട് "ജയദേവ ഇത്തിരി മീനിനെ വാങ്ങി ഇടണം അക്വേറിയത്തില്‍" എന്നും പറഞ്ഞു പെന്ഷന് കാശു തന്നതും.
വെള്ളിയാഴ്ചകളില്‍ ബാലരമ വായിക്കാന്‍ ഏറ്റവും തിടുക്കം ഞങ്ങള്‍ക്കായിരുന്നോ അതോ മുത്തശ്ശനോ?
അനിമല്‍ പ്ലാനെറ്റിലെ സ്റ്റീവ് ഇര്‍വിനും ജെഫ്ഫ് കോര്‍വും പിന്നെ ആഫ്രിക്കന്‍ സാവന്നയിലെ ജന്തുജാലങ്ങളും മുത്തശ്ശന്റെ പകല്‍ സമയങ്ങളെ അനോഹരമാക്കിയിരുന്നിരിക്കണം.
എല്ലാത്തിനുമൊടുവില്‍ പഴയ ഡയറിയിലെ കണക്കുകളില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കഴിഞ്ഞ പേര് ജയദേവന് ആക്കിയതും.
എല്ലാം.....
എല്ലാം ഓര്‍മ്മകള്‍ മാത്രമായിരിക്കുന്നു ...
നഷ്ടങ്ങളുടെ നീണ്ട പട്ടികയിലെ ഏറ്റവും വിലപ്പെട്ടത്, അത് ഒരു പിടി നാണയ തുട്ടുകളായി , ഒരു ഭസ്മത്തിന്റെ സുഗന്ധമായി .......
Subscribe to:
Posts (Atom)