Sunday 29 May 2011

അഞ്ചലിലെ ആരേലും ഉണ്ടോ?


അന്ന് ഉണ്ണികുട്ടനും ബാഷയും കൂടി ഹൈ വേ  403യിലൂടെ പറപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ആ ഫോണ്‍ കാള്‍ അവനു വന്നത്.. പെട്ടന്നനെ സ്പീക്കര്‍ ഫോണില്‍ അവന്‍ തുടങ്ങി കത്തി (ഭാഗ്യം ഹെഡ് ഫോണ്‍ എടുക്കാന്‍ അവന്‍ മറന്നത്,  അല്ലേല്‍ ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യാന്‍ പറ്റാതെ ആയേനെ...)  അവന്‍റെ ഫ്രെണ്ട് പാക്കരന്‍ ആണ് അപ്പുറം... അവന്‍ കാനഡയിലേക്ക് ഉള്ള  വീമാനവും  കാത്തു ഹീ ത്രു വിമാനത്താവളത്തില്‍ ഇരിപ്പാ, അതിനിടയില്‍ ആയിരുന്നു പാക്കരന്‍റെ   കാള്‍. പാവം മുന്നിലെ 8 മണിക്കൂര്‍ കൂടിയുള്ള   കാത്തിരിപ്പിന്‍റെ മടുപ്പ് ആലോചിച്ചു വിളിച്ചതാരുന്നു ബാഷയെ ..... തനി കൊല്ലം സ്റ്റൈല്‍ കത്തിക്കിടയില്‍ ആയിരുന്നു ബാഷയുടെ ആ ചോദ്യം.... "ഡാ അഞ്ചലിലെ ആരേലും ഉണ്ടോ ഹി ത്രു വില്‍ നോക്കിക്കേ ".............. "എന്റമ്മോ " ആദ്യ ഞെട്ടലില്‍ നിന്നും പിന്നെ അതൊരു പൊട്ടി ചിരിയിലേക്ക്‌ നീങ്ങിയപ്പോളും.. ഇന്ത്യയും കേരളവും പിന്നെ കൊല്ലവും കടന്നു അവന്‍ അഞ്ചലില്‍ ഒതുങ്ങിയപ്പോള്‍ ഉണ്ണിക്കുട്ടന്‍  അറിഞ്ഞു അവനു അഞ്ചല്‍ എത്രമാത്രം വലുതെന്ന്.....

1 comment:

  1. സ്വന്തം എന്ന പദത്തിന്റെ ഒരു വലിപ്പം നോക്കണേ!
    നമ്മുടെ വീട് വീട്ടുകാര്‍ നാട് .
    അതെ നാട് വിട്ട് പോരുമ്പോള്‍ മാത്രമാണ് ഉള്ളിന്റെയുള്ളില്‍ നമ്മുടെ സ്വന്തം നാട് എത്ര പ്രീയപ്പെട്ടതാണെന്ന് തിരിച്ചറിവുണ്ടാവുക.
    അന്യനാട്ടില്‍ വച്ച് എന്തുകാണുമ്പോഴും സ്വന്തനാടുമായി ഒന്ന് തട്ടിച്ചു നോക്കുന്ന മനസ്സ്.
    അതുപോലെ ഒരു മലയാളിയെ കാണുമ്പോള്‍ തോന്നുന്ന സൗഹാര്‍ദം സ്നേഹം..
    വളരെ സത്യസന്ധമായി ഒരു വലിയ കാര്യം ഉണ്ണികുട്ടന്‍ "അഞ്ചലിലെ ആരേലും ഉണ്ടോ? " എന്ന ചെറിയ പോസ്റ്റിലൂടെ പറഞ്ഞു....

    ReplyDelete