Sunday 19 June 2011

ചൂടന്‍ ഗോവിന്ദന്‍....


 ചൂടന്‍ ഗോവിന്ദന്‍ മരിച്ചു. ഗി അത് പറഞ്ഞപ്പോ എന്തോ ഒരുപാടു, ഒരുപാടു കഥകള്‍ മനസിലേക്ക്. ഒരിക്കല്‍ പേടിയോടെയും പിന്നീട് ചില പാട്ടുകളിലൂടെയും കഥകളിലൂടെയും  ഉണ്ണിക്കുട്ടനെ ആകര്‍ഷിച്ച കൊട്ടാരമുക്കിന്‍റെയും പാറമുക്കിന്‍റെയും മഞ്ഞപ്പാലത്തിന്‍റെയും സ്വന്തമായിരുന്ന ചൂടന്‍."എക്കുന്നന്ന അരച്ച്യലതാ ഈയചെമ്പിലലിക്കനാ" "അടക്കുന്നന്ന തീയരത മൊറാത്തിന്‍ ഓട്ടില്‍ ഒളിക്കണ" പിന്നൊരു ചിരിയിലെക്കൊതുങ്ങുന്ന പാട്ടും.. പിന്നെ ആന പാപ്പാന്‍ ആയ കാലത്തേ വീരകഥകളും അതിലൊന്നില്‍ കഷ്ടിച്ച് രക്ഷപെട്ട കഥ കാണിക്കാനായി  പീടികയിലെ  ശശി ഏട്ടന്‍ ചൂടന്‍റെ റോള്‍ എടുത്തു നിലത്തു കിടന്നു ജനേട്ടനും  ഉണ്ണീട്ടയും ആനയുടെ കൊമ്പ് ആയി നിന്നതുമെല്ലാം  ഇനി ഒരു ഓര്‍മയാകുന്നു.,,,,,  ഏതു ഉയരങ്ങളും  (മരങ്ങളിലും ) ഏതു ആഴങ്ങളും (കിണറുകളിലും ) തനിക്കു സാധ്യമെന്ന്  ഉണ്ണിക്കുട്ടന് കാണിച്ചു തന്ന ചൂടന്‍ ... ഓലപ്പുരയുടെ ഏതോ ഒരു കോണില്‍ തിരുകി വെച്ച ഇന്ത്യ ഗവേര്ന്‍മെന്റിന്റെ ധീരതക്കായി തനിക്കു കിട്ടിയ  അവാര്‍ഡ്‌ ഉണ്ണിക്കുട്ടനെ കാണിച്ചു തന്നുകൊണ്ട് നാലാം ക്ലാസ്സ്‌ പാസ്സായിരുന്നെങ്കില്‍ ഒരു നല്ല ജോലി കിട്ടുമായിരുന്നു എന്ന് പറഞ്ഞതുമെല്ലാം... ബാലുസ്സേരിക്ക് തിരക്കിട്ട് വണ്ടി ഓടിച്ചു പോകുമ്പോ കൈ കാണിച്ചു നിര്‍ത്തി അഞ്ചു രൂപ ചോദിക്കുന്ന സമയങ്ങളില്‍ അറിയാതെ ഉണ്ണിക്കുട്ടനില്‍ എവിടെയോ ഒരു കൊച്ചു ദേഷ്യം വന്നിരുന്നോ?.കാനഡയ്ക്ക് വരുന്നതിന്‍റെ തലേന്ന് വന്നു കണ്ടു തിരിച്ചു വരുമ്പോ കുപ്പി കൊണ്ടുതരണം എന്നും പറഞ്ഞു ചിരിച്ചത്... എല്ലാം എല്ലാം ഒരു ഓര്‍മയാവുന്നു..... എന്നും ഉണ്ടാകും  ഉണ്ണിക്കുട്ടന്‍റെ മനസ്സില്‍

1 comment:

  1. ചൂടന്‍ ഗോവിന്ദന്‍ മരിച്ചു.
    ഗോവിന്ദനെ ഞാന്‍ അറിയില്ലാ...
    പക്ഷെ ഈ പോസ്റ്റ് വായിച്ചു തീരുമ്പോള്‍
    ഗോവിന്ദന്‍ എന്റെയും ഓര്‍മ്മകളുടെ ഒരു ഭാഗമാവുന്നു...
    ഉണ്ണിക്കുട്ടന്റെ എഴുത്തിന്റെ മാറ്റ് ആണതിന് കാരണം.

    ReplyDelete