Wednesday 22 August 2012

അന്നും ഒരു സന്ധ്യ ആയിരുന്നു.......

ഏതോ ഒരു സന്ധ്യ നേരത്തായിരുന്നു കോളേജിന്റെ  ഒരു  നീണ്ട  ഇട നാഴിയില്‍ അവളെ  ഉണ്ണിക്കുട്ടന്‍ ആദ്യമായി കണ്ടത്. എവിടെയോ മുന്‍പ് കണ്ട പരിചയം പോലെ ഒരു ചിരി എറിഞ്ഞെങ്കിലും തിരിച്ചൊരു നോട്ടം മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ ഇടയ്ക്കു വീണു കിട്ടുന്ന അപൂര്‍വ നിമിഷങ്ങളില്‍ ആല്‍ക്കലികളുടെയും ആസിഡിന്റെയും സമവാക്ക്യങ്ങളും, പിന്നെ ഒരായിരം കോശ ചിത്രങ്ങളും കോരി ഇട്ട ചില ബ്ലാക്ക്‌ ബോര്‍ഡുകളെ സാക്ഷി നിര്‍ത്തി ഉണ്ണിക്കുട്ടന്‍ അവളെ അറിയുക ആയിരുന്നു "വിനയയെ". ഒരു സ്പെഷ്യല്‍ ക്ലാസ്സ്‌ കഴിഞ്ഞു കോളേജില്‍ നിന്നും സന്ധ്യ നേരത്ത്  ഒരുമിച്ചു നടന്നിറങ്ങുമ്പോള്‍ ഉണ്ണിക്കുട്ടന്‍  വെറുതേ ചോദിച്ചു "വിനയയുടെ ബര്‍ത്ത് ഡേ എന്നാ?". "പെറ്റിട്ട അമ്മയെതെന്നറിയില്ല പിന്നെയാ " പിന്നെയൊരു ചിരിയും ചിരിച്ചു അവള്‍ നടന്നപ്പോള്‍ അവളുടെ കാലടികള്‍ക്ക് വേഗം കൂടിയോ? അതോ എന്നില്‍ വേഗം കുറഞ്ഞോ?.

No comments:

Post a Comment