Tuesday 16 October 2012

ചില്ലറ തുട്ടുകള്‍...


അന്നും ഊണ്‍മേശക്ക് മുകളില്‍ ചില്ലറ വെച്ച് കൊണ്ട് മുത്തശ്ശന്‍ പറഞ്ഞു "ഇത് ജയദേവന് അത് അപ്പുവിന്".
അക്വേറിയം  വാങ്ങാന്‍ അമ്മയോട് കാശു ചോദിച്ചതും അതൊന്നും  മുത്തശ്ശന് ഇഷ്ടമാവില്ല എന്നാ അമ്മയുടെ മറുപടി ഒന്നുമല്ലാതാക്കി കൊണ്ട്  "ജയദേവ  ഇത്തിരി മീനിനെ വാങ്ങി ഇടണം അക്വേറിയത്തില്‍" എന്നും പറഞ്ഞു പെന്‍ഷന്‍ കാശു തന്നതും.
വെള്ളിയാഴ്ചകളില്‍ ബാലരമ വായിക്കാന്‍ ഏറ്റവും തിടുക്കം ഞങ്ങള്‍ക്കായിരുന്നോ  അതോ മുത്തശ്ശനോ?
അനിമല്‍ പ്ലാനെറ്റിലെ  സ്റ്റീവ് ഇര്‍വിനും  ജെഫ്ഫ് കോര്‍വും പിന്നെ ആഫ്രിക്കന്‍  സാവന്നയിലെ  ജന്തുജാലങ്ങളും മുത്തശ്ശന്‍റെ പകല്‍ സമയങ്ങളെ അനോഹരമാക്കിയിരുന്നിരിക്കണം.
എല്ലാത്തിനുമൊടുവില്‍ പഴയ ഡയറിയിലെ കണക്കുകളില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കഴിഞ്ഞ പേര് ജയദേവന്‍ ആക്കിയതും.
എല്ലാം.....
എല്ലാം ഓര്‍മ്മകള്‍ മാത്രമായിരിക്കുന്നു ...
നഷ്ടങ്ങളുടെ നീണ്ട പട്ടികയിലെ ഏറ്റവും വിലപ്പെട്ടത്, അത് ഒരു പിടി  നാണയ തുട്ടുകളായി , ഒരു ഭസ്മത്തിന്റെ സുഗന്ധമായി .......

No comments:

Post a Comment