Saturday 4 August 2012

അയ്യോ പാമ്പ്...


മ്മായിയുടെ ആ കരച്ചില്‍ കേട്ടാണ് ഉണ്ണിക്കുട്ടന്‍ മതിലും ചാടി കടന്നു അമ്മായിയുടെ വീട്ടില്‍ എത്തിയത്. നോക്കുമ്പോള്‍ ഉണ്ട് അമ്മായിയും ലക്ഷ്മി കുട്ടിയും ആലയുടെ ചാണക കുഴിയുടെ അടുത്ത്   പേടിച്ചു നില്‍ക്കുന്നു. നോക്കുമ്പോള്‍ ഉണ്ട് ഒരു അടിപൊളി കൊച്ചു പാമ്പ് ആലയുടെ ഒരു മൂലയില്‍ ചുരുണ്ട് കിടക്കുന്നു. എപ്പളോ പ്ലസ്‌-ടു  പുസ്തകത്തിലെ ചിത്രം കണ്ട ഉണ്ണിക്കുട്ടന് ലവന്‍ ആരാണെന്നു മനസിലായി. അതൊരു പെരുംപാമ്പിന്‍ കുട്ടിയാണെന്നേ. അതിനു വിഷമില്ലെന്നു നമ്മടെ അനിമല്‍ പ്ലാനെറ്റിലെ  ചേട്ടന്മാര്‍ പറഞ്ഞത് നല്ല ഓര്‍മ്മ ഉണ്ടാരുന്നു ഉണ്ണിക്കുട്ടന്. പിന്നെ ഒന്നും ചിന്തിച്ചില്ല. " ഇത് കൊയിലോത്തെ പറമ്പിന്നു വന്നതായിരിക്കും,  അമ്മായി ഒരു ചാക്ക് ഇങ്ങെടുത്തേ, ഇവനെ ഇപ്പൊ റെഡി ആക്കാം" എന്നും പറഞ്ഞ ഉണ്ണിക്കുട്ടനോട് "വേണോ മോനെ " എന്ന് ലക്ഷ്മി കുട്ടി ചോദിച്ചതൊന്നും ശ്രദ്ധിക്കാതെ, ഒരു വടി കൊണ്ട് പതുക്കെ ചാക്കിലേക്കു  തട്ടിക്കയറ്റി. ഭാഗ്യം അതൊരു അനുസരണ ഉള്ളവന്‍ ആയത്. ഒരു കയറുകൊണ്ട്  ചാക്കിന് ഒരു കെട്ടും ഇട്ടു.പിന്നെ ആ ചാക്കും പിടിച്ചു അപ്പുന്‍റെ ബൈക്കിന്റെ പിറകില്‍ അതിനെ കാട്ടില്‍ കളയാന്‍ പോകുമ്പോള്‍ ഉണ്ണിക്കുട്ടന്‍റെ മനസ്സില്‍ ഒന്നേ ഉണ്ടായിരുന്നുള്ളു. ഏതു പാമ്പിനെയും മുതലയേയും ഒരു  പുഷ്പം പോലെ  കൈപ്പിടിയില്‍ ഒതുക്കിയിരുന്ന ആ സ്റ്റീവ് ഇര്‍വിന്‍, മുത്തശ്ശന്‍റെ "മൃഗങ്ങളുടെ ചാനലിലെ" പ്രിയപ്പെട്ട കൂട്ടുകാരന്‍. പിന്നീടൊരിക്കല്‍ ശ്രീനിവാസന്‍ ഒരു  മൂര്‍ഖന്‍ കുട്ടിയെ കൊണ്ട് തന്നപ്പോള്‍ സ്റ്റീവ് ഇര്‍വിന്‍ പോയിട്ട് ആ "പാമ്പ് ഹംസ"യെ പോലും മനസില്‍ കാണാന്‍ ഉള്ള ധൈര്യം ഉണ്ണിക്കുട്ടന് ഉണ്ടാവഞ്ഞത് ആ മൂര്‍ഖന്‍ കുഞ്ഞിന്‍റെ വിടര്‍ന്നു നില്‍ക്കുന്ന പത്തി (പടം) കണ്ടാണോ?

1 comment:

  1. ഹ ഹ ഹ ഉണ്ണികുട്ടാ,
    അങ്ങനെ അമ്മായിടെ മുന്നില്‍ ഹീറോ ആയി.
    മനസ്സില്‍ " സ്റ്റീവ് ഇര്‍വിനും " അല്ലെ?

    ReplyDelete