Sunday 26 February 2012

നട്ടൂരി..


"അല്ല ടീച്ചറെ ഈ നട്ടൂരി എന്നതിനെ മലയാളം അര്‍ഥം എന്താ?"    
എഴാം ക്ലാസില്‍ വെച്ച്  ബിനീഷ്  പുതിയതായി വന്ന ഇംഗ്ലീഷ് ടീച്ചറോട് ചോദിച്ചപ്പോ അടുത്തിരുന്ന ഉണ്ണിക്കുട്ടനും മഹേഷും ഒന്ന് ഞെട്ടി. പിറകിലെ ബെഞ്ചിലെ സരതും അഭിയും സുധര്‍മ്മനും ഞങ്ങളെ ഒന്ന് നോക്കിയതോടെ അതിപ്പോ എന്താ എന്നറിയാന്‍ ഞങ്ങളും നോക്കി ടീച്ചറുടെ മുഖത്തേക്ക്. പണ്ടേ സംശയം ചോദിക്കുന്നതില്‍ സംഭവം ആയ ബിനീഷിന്റെ  അടുത്ത് നിന്നായതു കൊണ്ടാകാം ക്ലാസിലെ സകലമാന ആണ്പെണ്  കുട്ടികളുടെ നോട്ടം ടീച്ചരിലെക്കായി. പുതിയ ടീച്ചരാകട്ടെ എല്ലാരും കൂടി നോക്കിയത് കൊണ്ടോ അതോ ഇങ്ങനെ ഒരു വാക്ക് ആദ്യമായി കേള്‍ക്കുനത് കൊണ്ടോ അകെ കൂടി അങ്കലാപ്പിലായി. നാളെ അര്‍ഥം പറയാം എന്നും പറഞ്ഞു അന്ന് അതവിടെ ഫുള്‍ സ്ടോപ്പിട്ടു. പിറ്റേന്നും ടീച്ചര്‍ വന്നു കേറിയ ഉടനെ ബിനീഷ്   തന്റെ ഇന്നലത്തെ ചോദ്യം വീണ്ടും ചോദിച്ചു.. വീണ്ടും എല്ലാ കണ്ണുകളും ടീച്ചര്‍ക്ക്‌ നേരെ. ഇന്നലെ മുഴുവന്‍ ഡിക്ഷനറി തപ്പിയിട്ടും ആ വാക്ക് കാണാത്ത ടീച്ചര്‍ പതുക്കെ ഒരു സൈലെന്‍സ് പറഞ്ഞു പുറത്തിറങ്ങി. കുറച്ചു കഴിഞ്ഞപ്പോ ഹെഡ് മാഷ് ബാലന്‍ മാഷേം കൂടെ ടീച്ചര്‍ കേറിവന്നു. ടീച്ചര് കാര്യം ബാലന്‍ മാഷോട് പറഞ്ഞെന്ന തോനുന്നെ. പിന്നെ ചോദ്യം ബിനീഷിന്റെ  ആയോണ്ട് കൂടി ആയിരിക്കും ബാലന്‍ മാഷും കൂടെ വന്നത്. ബാലന്‍ മാഷ് ചോദിച്ചു " അല്ല ബിനീഷേ  ഈ നെട്ടുരിടെ സ്പെല്ലിംഗ് ഒന്ന് പറഞ്ഞെ". തന്റെ ട്രൌസേരിന്റെ പോക്കെറ്റില്‍ നിന്നും ഏതോ ഒരു ഇംഗ്ലീഷ് പേപ്പറിന്റെ കഷണം എടുത്തുകൊണ്ടു ബിനീഷ്  ഉറക്കെ സ്പെല്ലിംഗ് വായിച്ചു.

" N.. A.. T.. U.. R.. E ".....

എല്ലാവരുടെയും കണ്ണുകള്‍ ബാലന്‍ മാഷിലേക്ക്. മാഷും ടീച്ചറും മുഖത്തോട് മുഖം നോക്കി നില്‍ക്കുന്നു. " അത് നേച്ചര്‍ എന്നാണ് വായിക്കേണ്ടാതെന്നും  പ്രകൃതി, സ്വഭാവം അങ്ങനെ പല അര്‍ഥങ്ങള്‍ എന്നും പറഞ്ഞു ബാലന്‍ മാഷ് ക്ലാസ്സ്‌ വിട്ടു പുറത്തേക്കു പോയപ്പോലും.. പുതിയ ടീച്ചറുടെ അമ്പരപ്പ് എങ്ങും പോയിരുന്നില്ലയിരുന്നു. 

No comments:

Post a Comment