Friday 20 January 2012

പെണ്ണിന്റെ അച്ഛന് സൌന്ദര്യം പോരാ..........


അന്ന്  രാവിലെ തന്നെ ഉണ്ണിക്കുട്ടന്‍റെ മൊബൈലില്‍ അഞ്ചു മിസ്സ്ഡ് കാള്‍ കണ്ടപ്പോളാണ് അന്നാണല്ലോ സജീവന്റെ ആദ്യ പെണ്ണ് കാണലിന് കൂടെ പോകാന്‍ ഉള്ളതെന്ന് ഓര്‍മ്മ വന്നത്. പിന്നെ എല്ലാം പെട്ടന്നായിരുന്നു... വീട്ടിനു മുന്നിലെ നിര്‍ത്താത്ത ഹോണ്‍ മുഴക്കം കേട്ടപ്പോലെ മനസിലായി അതവന്‍ തന്നെ എന്ന്.. ചാടി വണ്ടിയില്‍ കയറി പെണ്‍ വീട്ടിലേക്ക് യാത്ര തുടങ്ങി. ആ പറയാന്‍ വിട്ടു പോയി ആരാണ് സജീവന്‍ എന്നല്ലേ.. ഉണ്ണികുട്ടന്റെ കൂടെ ഒരുപാടു കാലം പഠിച്ചും കളിച്ചും വളര്‍ന്ന സജീവന്‍ കൃഷിക്കാരനായ അച്ഛനെ സഹായിച്ചും കൂടെ പഠിച്ചും അങ്ങനെ അവനൊരു സര്‍ക്കാര്‍ ജോലിയും ഒപ്പിച്ചെടുത്തു.. എടുത്തു പറയാന്‍ യാതൊരു ബാധ്യതയും ഇല്ലാത്ത അവനു ജീവിതം പരമ സുഖം.. പിന്നെ അറിയാലോ വീട്ടില്‍ ദാല്ലലിന്റെ ബഹളം , മകന്റെ പ്രായപൂര്‍ത്തി അമ്മയെ പറഞ്ഞു പേടിപിച്ചു ഒരു കമ്മിഷന്‍ ഉള്ള ചാന്‍സ് അങ്ങേരു ഒപ്പിച്ചു. അതിന്‍റെ യാത്രയിലാണ് ഉണ്ണികുട്ടനും സജീവനും... പെണ്ണിന്റെ വീടെത്തി പെണ്ണിന്റെ അച്ഛന്‍ ഒരു യഥാര്‍ത്ഥ തറവാടി ജടയില്‍ അങ്ങനെ മുന്നില്‍ തന്നെ ഇരിപ്പുണ്ട്..ഏതോ സര്‍ക്കാര്‍ ജോലി പെന്‍ഷന്‍ പറ്റിയ ആളാണ് പുള്ളി എന്ന് മുഖത്ത് എഴുതി വെച്ചിട്ടുണ്ട് . മൂപ്പരുടെ ജാട വര്‍ത്തമാനം ഒട്ടും പിടിച്ചില്ലെങ്കിലും എല്ലാം സഹിച്ചു ആ ചായ കപ്പും പ്രതീക്ഷിച്ചു സജീവന്‍ ഇരിപ്പാണ്... എങ്ങിനെയെങ്കിലും ഇത്  ഒന്ന് ഒത്തുകിട്ടിയാല്‍ പോക്കെറ്റില്‍ ആകാന്‍ പോകുന്ന ദംബിടി ആലോചിച്ചു ദല്ലാള്‍ ഉണ്ണികുട്ടന്റെ തൊട്ടു അടുത്തിരിപ്പുണ്ട്.. അങ്ങനെ പെണ്ണ് വന്നു, ചായ വാങ്ങി കുടിച്ചു പെണ്ണ് അകതോട്ടു പോയി... സജീവന്റെ മുഖത്ത് ബോധിച്ച മട്ടുണ്ട്. പെട്ടന്നായിരുന്നു പെണ്ണിന്റെ അച്ഛന്റെ ചോദ്യം " അല്ല സജീവന്റെ അച്ഛന് എത്ര മാസ വരുമാനം ഉണ്ട് " . അങ്ങനെ എടുത്തു പറയാന്‍ മാത്രം ഇല്ല എന്നാലും എല്ലാം നല്ല രീതിയില്‍ പോകും എന്നാ സജീവന്റെ ഉത്തരം ഇഷ്ടപെടാത്ത അങ്ങേരു അത് ഒരു നല്ല ഉത്തരമല്ലല്ലോ.. കൃത്യമായി പറയാന്‍ ഒന്നുമില്ലേ  എന്നും പറഞ്ഞു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ചാടി എണീറ്റ സജീവന്‍ എന്നെയും കൂട്ടി പുറത്തേക്കു ഇറങ്ങിയപ്പോള്‍ പിറകെ  ഓടി  വന്ന ദള്ലാളിനോട്  ഇത്തിരി ഉറക്കെ പറഞ്ഞു "പെണ്ണിന്റെ അച്ഛന് സൌന്ദര്യം പോര"... തിരികെ ഉള്ള യാത്രയില്‍ ഉണ്ണിക്കുട്ടന്റെ മനസിലേക്ക് ഒരുപാടു ചിത്രങ്ങള്‍ മിന്നായം പോലെ..ഒരായുസ്സ് മുഴുവന്‍ മകനെ നല്ല നിലയിലാക്കാന്‍ ബുദ്ധിമുട്ടിയ ഒരു അച്ഛന്‍. അക്കൗണ്ട്‌ പുസ്തകത്തിലെ അക്കങ്ങള്‍ക്ക് കാണിച്ചു തരാന്‍ കഴിയാത്ത ചില സ്നേഹത്തിന്റെ, ബന്ധങ്ങളുടെ കണക്കുകള്‍...

1 comment:

  1. അതേതായാലും നന്നായി
    ഇത്തരം 'മനസ്സിനു സൗന്ദര്യം' ഇല്ലാത്ത അച്ഛന്മാരുടെ മോള് വേണ്ട.
    അക്കങ്ങളുടെ മുന്നില്‍ നിരത്തി തൂക്കം നോക്കാനുള്ളതല്ല പിതൃ പുത്ര ബന്ധം.
    ജീവിതമൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്ന 'സജീവന്മാര്‍' പെരുകട്ടെ.

    ReplyDelete