Friday 29 July 2011

നേര്‍കാഴ്ച...


അയ്യാള്‍ ഇന്നും വന്നു ചളിപുരണ്ട കയ്യുമായി നുള്ളി പെറുക്കിയെടുത്ത ഒരു ഡോളര്‍ അഞ്ചു സെന്‍റ് എനിക്ക് നേരെ നീട്ടി  പറഞ്ഞു "എക്സ്ട്രാ ലാര്‍ജ് ഡ്രിങ്ക്" ഒരു കൊക്കോ കോള ബില്‍ ചെയ്തു ഞാന്‍ അയ്യാളെ നോക്കി.. എന്‍റെ നോട്ടത്തിനു വില നല്‍കാതെ ഒരു ഗ്ലാസും വാങ്ങി നേരെ കോളയും എടുത്തു ഒരു കസേരയില്‍ ഇരുന്നു.... എനിക്കറിയാം ഇനി ഒരു നാലു തവണ അല്ലെങ്കില്‍ അഞ്ചു തവണ ആ ഗ്ലാസ്‌ നിറച്ചു  കുടിക്കും പിന്നെ ഇറങ്ങി ഇരുളിലേക്ക്.... എനിക്കുറപ്പുണ്ട് അയ്യാളുടെ കത്തുന്ന വയറിനു എന്നും ആശ്വാസം ആ കോള ആണെന്ന്... തികച്ചും സമ്പന്നം എന്ന് കരുതുന്ന കാനഡയുടെ ഒരു നേര്‍കാഴ്ച.....

1 comment:

  1. ഒഴുക്കിനെതിരെ നീന്താനുള്ള കഴിവ് നഷ്ട്ടപെട്ട് ജീവിതത്തിന്റെ മുന്നില്‍ നമ്മള്‍ പകച്ചു നില്‍ക്കുമ്പോള്‍...., ഇങ്ങനെയും മനുഷ്യര്‍ ജീവിക്കുന്നു എന്ന യാധാര്‍ധ്യം നമ്മെ മുന്പോട്ട് നയിക്കട്ടെ...

    ReplyDelete