Monday 18 April 2011

ഉണ്ണികുട്ടന്‍റെ കുട്ടിക്കാലം....


എല്ലാരേം പോലെ തന്നെ ആയിരുന്നു ഉണ്ണിക്കുട്ടന്‍റെയും ആ കാലം...ആന പാപ്പാന്‍ തന്നെ ആയിരുന്നു ആദ്യത്തെ career interest. അങ്ങനെ തോനാത്ത ആരാ കേരളത്തില്‍ ഇല്ലാത്തതല്ലേ......പിന്നെ  പിന്നെ സ്കൂളില്‍ പോകാന്‍ ഒരു മടിയും ഈ ഉണ്ണികുട്ടന് ഇല്ലായിരുന്നു... ഇടക്ക് മുട്ടിനു വരുന്ന പനിയും വിരലിലെ മുറിവും മാത്രേ ഉണ്ണികുട്ടനെ സ്കൂളില്‍ എത്തികാതെ ഇരുന്നുള്ളൂ....കൂട്ടാലിട സ്കൂളിലേക്ക് അമ്മേന്റെ കൂടെ ജീപ്പിലെ യാത്രയും.... പിന്നെ കുട്ടിമാളു ടീച്ചറെ സോപിങ്ങില്‍ അങ്ങിരുന്നു പോകും ഉണ്ണികുട്ടന്‍ ഒന്നാം ക്ലാസില്‍...ഇടക്ക് അമ്മ വാതിലിന്റെ അടുത്ത് വന്നു നോക്കുന്നത് ഈ പാവം ഉണ്ണിക്കുട്ടന്‍ ഇങ്ങിന അറിയുന്നത്.... ആയിടക്കാണ്‌ അവനെ ഈ ഉണ്ണികുട്ടന്‍ ആദ്യായിട്ട് കാണുന്നത്...നല്ല കറുത്ത നിറത്തില്‍ അവന്‍ അങ്ങിനെ ന്‍റെ ക്ലാസിലേക്ക് വരുന്നു ആരന്നോ ...വല്യ ഒരു തേള്‍....ഉണ്ണിക്കുട്ടന്‍ അടക്കം സകല കുട്ടിയോളും ഒറ്റ ചാട്ടത്തിനു ബെഞ്ചിന്‍റെ മോളിലെത്തി......പെങ്കുട്ടിയോള് എപ്പോ കരച്ചില് തുടങ്ങീന്നു ചോദിച്ചാ മതിയല്ലോ.....ഉണ്ണികുട്ടന്‍റെ കണ്ണിലും എപ്പോളോ  ഇത്തിരി വെള്ളം വന്നോ എന്ന് ചോദിച്ചാ ......അതവിടെ ഇരിക്കട്ടെ..... അപ്പളാണ് അവന്‍ രബിലേഷ് ഒരു കല്ലെടുത്ത്‌ ഒറ്റ കുത്ത് "ടപ്പേ " കരിമ്പന്‍ ചാപ്ലി പിപ്പലി.....അവന്‍ അങ്ങിനെ എന്‍റെ ആദ്യ ഹീറോ ആയി...അന്നന്നെ ഞാന്‍ രബിലേഷിനെ എന്‍റെ ആദ്യ ഫ്രെണ്ട് ആക്കി  കൂടെ ഇപ്പത്തെ അപ്പോതിക്കിരി അനൂപും......    തുടരും..... 

4 comments:

  1. തുടക്കം ഏതായാലും മോശമായില്ലാ ........ ഇഷ്ടപ്പെട്ടു ....തുടര്‍ന്നും ഉണ്ണിക്കുട്ടന്‍റെ കഥകള്‍ക്കായി കാത്തിരിക്കുന്നൂ ......

    ReplyDelete
  2. ഉണ്ണികുട്ടാ കഥ കൊള്ളാം കേട്ടോ തുടരുക ..
    ആശംസകള്‍...

    ReplyDelete
  3. പോരട്ടങ്ങനെ... പോരട്ടെ....!!!
    നന്നായി തുടങ്ങിയിരിക്കുന്നൂ...
    മിടുക്കന്‍....

    ReplyDelete
  4. angane unnikkuttante lokam ivite thudangunnu.................

    ReplyDelete